Posts

കൂട്ട്

Image
ബോബി കട്ടികാട് അച്ചൻ  എഴുതിയ  കൂട്ട് എന്ന പുസ്തകം  വായിച്ചു കഴിഞ്ഞു. നമ്മുടെ  ഹൃദയത്തിലേക്ക് ഒരു പിടി നല്ല ചിന്തകൾ വിതറാൻ കഴിയുന്ന കുറെ കുറുപ്പുകളുടെ സമഹാരം അതാണ് കൂട്ട് എന്ന പുസ്‌തകം ഓരോ വാക്കുകൾക്കും നമ്മുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് സ്പർശിക്കാനുള്ള എന്തോ ഒരു മാന്ത്രികക്കൂട് അതിലുണ്ട്,എല്ലാത്തിനുമുപരി ഈ ഒരു ചെറിയ ജീവിതത്തിൽ കൂട്ട് എത്രമാത്രം ഒരു മനുഷ്യന്  പ്രധാനം ആണെന്ന് വരച്ചുകാട്ടുന്ന ഒരു പുസ്തകം കൂടിയാണ് കൂട്ട്  ഇതിൽ സൗഹൃദത്തെപറ്റി പറയുന്ന ഹൃദയസ്പർശിയായ കുറേ വാചകങ്ങൾ ഉണ്ട് അതിൽ ഒന്ന് ഞാനിവിടെ കുറിക്കട്ടെ "സുഹൃത്തേ ദൈവം നിനക്ക് നൂറു വർഷം ആയുസ്സ് നൽകുന്നുവെങ്കിൽ ഞാൻ അവിടേക്ക് പ്രാർത്ഥിക്കുന്നു എനിക്ക് അതിനേക്കാൾ കുറച്ച് ഒരു ദിനം മതി കാരണം നീ ഇല്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട ഈ ഭൂമി ഇത്രമേൽ മനോഹരമാക്കിയിരിക്കുന്നു നീ അതിനു മേൽ വസിക്കുന്നു എന്നു കൊണ്ട് മാത്രമാണ്"  ടോം. ജെ. മങ്ങാട് പറഞ്ഞിരിക്കുന്നതുപോലെ കൂട്ട് എന്നുള്ളത് പൂർണമായും പുതിയ എഴുത്തുകളുടെ സമാഹാരം അല്ല മറിച്ച് വായിച്ചതോ കേട്ടതോ ആയ ചിലതൊക്കെ ഈ തെരഞ്ഞെടുപ്പിൽ നിങ്ങൾ കണ്ടെത്തുക ത

ഇരിങ്ങാൾ കാവ് കാടിനുള്ളിലെ ദുർഗ്ഗ ക്ഷേത്രം

Image
ഇരിങ്ങോൾ കാവ്  പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന കാടിനുള്ളിലെ ദുർഗ്ഗ ക്ഷേത്രം, കേരളത്തിലെ 108 ദുർഗ്ഗക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിങ്ങാൾ കാവ്. കഴിഞ്ഞ ദിവസം അങ്ങോട്ടെയ്ക്ക് ഒരു യാത്ര പോവാൻ അവസരം കിട്ടി .അത് തന്ന അനുഭവം മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഇരുവശത്തും മരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നു,  അതിൻറ്റെ നടുവിലുടെയുള്ള ചെറു വഴിയിലൂടെയാണ് യാത്ര , പക്ഷികളുടെ ശബ്‌ദം കേൾക്കുന്ന് ഉണ്ടെങ്കിലും എത്ര നോക്കിയിട്ടും പക്ഷികളെ കാണാൻ കഴിഞ്ഞില്ല,  ഇലകൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്ന മരങ്ങളിൽ പക്ഷികളെ കണ്ടെത്താൻ കഴിയുന്ന് ഉണ്ടായിരുന്നില്ല. ഇവിടുത്തെ മറ്റൊരു പ്രത്യകത ഇഴ ജന്തുക്കളോ, വന്യജീവികളോ ഇല്ലെന്ന് ഉള്ളതാണ് അത് കൊണ്ട് തന്നെ ഒരു ഭയവും കൂടാതെ എത്ര ദൂരം വേണമെങ്കിലും നമ്മുക്ക് നടക്കാൻ കഴിയും അൻപത് ഏക്കറോളം സ്ഥലത്താണ് കാവ് സ്ഥിതി ചെയ്യുന്നത് , വൈകി ചെന്നത് കൊണ്ട് ഒത്തിരി ഒന്നും നടന്ന് കാണാൻ കഴിഞ്ഞില്ല,അല്ലെങ്കിലും ഒരു ദിവസം മുഴുവൻ എടുത്താലും കണ്ട് തീർക്കാൻ പ്രയാസം ആയിരിക്കും,   ഇവിടത്തെ മരങ്ങൾ മുറിക്കാറില്ല , തനിയെ വിഴുന്ന മരങ്ങൾ ഇവിടെ കിടന്ന് അഴുകി മണ്ണിനോട് ചേരുവാണ് ചെയ്യുന്നത് സിറ്റി ലൈഫ് മടുത്ത് ഇരിക്ക

ഓർമ്മയിലെ ഓണക്കാലം

Image
അങ്ങനെ  ഒരു ഓണകാലംകൂടി കഴിഞ്ഞു എത്ര ഓണം ഉണ്ടാലും കുട്ടിക്കാലത്തെ ഓണമാണ് ഇന്നും മനസ്സിൽ ഒരു മായാത്ത ചിത്രമായി നിൽക്കുന്നത്, ഓണ പരീക്ഷ കഴിഞ്ഞാൽ അമ്മ വീട്ടിൽ പോകാൻ ഉള്ള തിരക്കാണ്, അവിടെ ചെന്നാൽ പിന്നെ ഒരു ഉൽസവമാണ്, കളിയും,ചിരിയും, നേരം സന്ധ്യയാവുന്നത് പോലും അറിയാർ ഇല്ല.  തിരുവോണം ദിവസം അത്തപൂ ഇടാൻ ഉള്ള മൽസരമാണ്, എല്ലാവരുടെയും സംഭാവന കാണും പൂകളത്തിൽ, അന്ന് ഓണത്തപ്പനെ ഒക്കെ ഉണ്ടാക്കി എടുക്കുംവാരുന്നു പക്ഷേ ഇന്ന് ഓണക്കാലത്ത് ഒരു പൂക്കളം ഇടാൻ പൂ മാർക്കറ്റിൽ നിന്ന് മേടിക്കണം, എന്നാൽ അന്നത്തെ ഓണക്കത്ത് ഒരു വലിയ പൂക്കളം തീർക്കാനുള്ള പൂക്കൾ നമ്മുടെ പാറമ്പിലും വിട്ട് മുറ്റത്തും കാണും, പൂ പറിക്കാൻ പോവുന്നത് തന്നെ മനസ്സിന് കുളിര് നല്‌കുന്ന ഓർമ്മയാണ്, ഊണിന് മുൻപ് പറമ്പിയുടെ ഒഴുകുന്ന ചെറു തൊട്ടിൽ കുട്ടികൾ എല്ലാവരും മുങ്ങി കുളിച്ച് വരും, പിന്നേ ചന്ദനകുറി ഒക്കെ തൊട്ട് തൂശൻ ഇലയുടെ മുന്നിൽ ഇരിക്കും... ഊണ് കഴിഞ്ഞാൽ പിന്നേ ചെറിയ ചെറിയ കളികളാണ്... അന്ന് ഓർത്തില്ല ദൈവം സമ്മാനിച്ചത് ഓർക്കാൻ മധുരം ഉള്ള ഒരായിരം ഓർമ്മകളാണ് എന്ന്. ഇന്ന് പൂക്കളും ഇല്ല പുഴകളും ഇല്ല, പരസ്പരം തമ്മിൽ കാണാറ് പോലും വിരളം, എന്തിന

ഒരു ചെറു പുഞ്ചിരി

Image
അധികം ആരും കാണാൻ സാധ്യതയില്ല ഈ ചിത്രം, ഞാൻ പറഞ്ഞ് വരുന്നത് ഒരു ചെറു പുഞ്ചിരി എന്ന ചിത്രത്തെപ്പറ്റിയാണ്. കുറച്ച് കാലമായി മലയാളത്തിലെ പഴയ ചിത്രങ്ങൾ തിരഞ്ഞ് പിടിച്ച് കാണുന്നത് ഒരു ശീലമാണ് അങ്ങനെ കാണാൻ ഇടയായതാണ് ഒരു ചെറു പുഞ്ചിരി. ഒടുവിൽ ഉണ്ണികൃഷ്ണൻ കൃഷ്ണ കുറുപ്പ് ആയും, നിർമല ശ്രീനിവാസൻ അമ്മാളുഅമ്മയായും എത്തുന്നു. കൃഷ്ണ കുറുപ്പിന്റെയും അമ്മാളുഅമ്മയുടെയും സന്തോഷ പൂർണ്ണമായ ജീവിതമാണ് കഥയുടെ പ്രേമയം. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് നമ്മുക്ക് കാട്ടി തരുന്ന ഒരു ചിത്രം കൂടിയാണ്, ചിത്രം കഴിയുമ്പോൾ നമ്മുടെ ചുണ്ടിലും വിരിയും ഒരു ചെറു പുഞ്ചിരി.

നാലുകെട്ട്

Image
ഇന്നാണ് നാലുകെട്ട് എന്ന നോവൽ വായിച്ച് കഴിഞ്ഞത് . എം. ടി. വാസുദേവൻ നായരുടെ തൂലികയിൽ വിരിഞ്ഞ നോവലാണ് നാലുകെട്ട്. തികച്ചും ഗ്രാമീണമായ പശ്ചാതലത്തിൽലാണ് കഥ മുൻപോട്ട് പോകുന്നത് പ്രധാന കഥാപാത്രമായി അപ്പുണ്ണി എത്തുന്നു, അപ്പുണ്ണിയുടെ സ്വപ്നങ്ങളു അത്മസംഘർഷങ്ങളും വ്യക്തമായി വരച്ച് കാട്ടുന്നു. ജീവിത്തിന്റെ  എല്ലാ നിറങ്ങളും  മങ്ങിപോയ അപ്പുണ്ണിയുടെ ജീവിതം, പിന്നീട്  അങ്ങോട്ട്‌  നഷ്ടപ്പെട്ടത്  എല്ലാം തിരികേ പിടിക്കാനുള്ള  ഓട്ടമായിരുന്നു. എന്നേക്കിലും കണ്ടാൽ കൊല്ലണം എന്ന്  അപ്പുണ്ണി ഉറപ്പിച്ച സൈയ് ദാലികുട്ടിയാണ് പിന്നീട് പല അവസര ങ്ങളിലും അപ്പുണ്ണിക്ക് വെളിച്ചമാകുന്നത്. ഒരു സാഹായത്തിന്റെ പേരിൽ നട്ടുകാരുടെ  മുൻപിൻ തെറ്റ്ക്കാരൻനായി പോയ ശങ്കരൻ നായർ. ഇനി എന്ത് എന്ന് അറിയാതെ നിന്നപ്പോ  അപ്പുണ്ണിക്ക് സഹായമായി എത്തുന്ന  മുഹമ്മദ്.ഒരിക്കൽ  ഇഷ്ടപ്പെട്ട  ആളെ  വേളി  കഴിച്ചതിന്റെ പേരിൽ പിന്നീട് അപ്പുണ്ണിയുടെ അമ്മയെ വേറും അന്യയായി കണ്ട വടക്കെപ്പാട്ടെ കരണവർ,നാലു കെട്ടിൻന്റെ ഇരുട്ട് അറകളിൽ ജീവിതം മുൻപോട്ട് നിക്കുന്ന സ്ത്രീ ജന്മങ്ങൾ. ഇനിയുമുണ്ട് കഥ പാത്രങ്ങൾ ഏറെ ..... അപ്പുണിയുടെ ജീവിതം നമ്മുക്ക് എല്ലാവർക്കു

ജീവിക്കു ഒരോ നിമിഷവും അതിന്റെ പൂർണ്ണതയിൽ.........

Image
ചില നിമിഷങ്ങൾ അങ്ങനെയാണ്.കാലം ഇനിഎത്ര മുന്നോട്ട്  പോയാലും , ഓർമ്മങ്ങൾ അത്‌ അങ്ങനെ തന്നെ നിൽക്കും.ഈ കൊച്ച്  ജിവിതത്തിൽ  തിരക്ക്  പിടിച്ച് ഓടുമ്പോൾ മറന്ന്‌ പോവരുത് നമ്മുക്കായും , നമ്മള് സ്നേഹിക്കുന്നവർക്കായും , നമ്മളെ സ്നേഹിക്കുന്നവർക്കുമായി ഒരു അല്പം സമയം ..... കാരണം  ഈ  ഓട്ടം കഴിയുമ്പോൾ നമ്മൾ നേടിയെടുത്ത ജോലിക്കോ , പദവിക്കോ ഒന്നും മനസ്സ് നിറഞ്ഞ ഒരു സന്തേഷം തരാൻ സാധിക്കില്ല . പക്ഷേ തിരിഞ്ഞ് നടക്കുമ്പോൾ ഏറ്റവും കുടുതൽ സന്തേഷം നൽകാൻ സാധിക്കുന്നത്  ചില വിലമതിക്കാൻ  കഴിയാത്ത  നിമിഷങ്ങൾക്കാണ് ,ഇംഗ്ലീഷിൽ പ്രയിസലസ് മോമെൻസ് എന്ന് ഒക്കെ നമ്മള് പറയും. അങ്ങനെയുള്ള ഒരോ നിമിഷങ്ങളും നിധി പോലെ സൂക്ഷിക്കണം മനസ്സിന്റെ ഒരു കോണിൽ. അങ്ങനെയുള്ള നിമിഷങ്ങൾ  ശേഖരിക്കാൻ തുടങ്ങുമ്പോളാണ്‌ ജീവിതം ശരിക്കും ജീവിതമാകുന്നത്,അല്ലെങ്കിൽ ജീവിതം വേറും നാടകം മാത്രം....    " ക്ഷണികമാം ഈ         ജീവിതത്തിൽ      ഭൂതവും , ഭാവിയും ഓർത്ത്               കേഴാതെ      ജീവിക്കു ഈ നിമിഷം        അതിന്റെ      പൂർണ്ണതയിൽ "   

ഇടവപാതി

"ഇടവപാതിയും എത്തി മഴയ്യാർത്തു പെയ്യുന്നു എതൊ രാഗത്തിൽ താളത്തിൽ ഒരോ തുളളിയും മണ്ണിൽ പതിച്ച് മണ്ണിൻ പുതുമണം പരക്കുന്നു നാട് എങ്ങും ഇന്നും അ പുതുമഴ തൻ പുതുമണം ഉണർത്തുന്നു സമൃതികൾ എൻ ളള്ളിൽ"