Posts

Showing posts from October, 2019

കൂട്ട്

Image
ബോബി കട്ടികാട് അച്ചൻ  എഴുതിയ  കൂട്ട് എന്ന പുസ്തകം  വായിച്ചു കഴിഞ്ഞു. നമ്മുടെ  ഹൃദയത്തിലേക്ക് ഒരു പിടി നല്ല ചിന്തകൾ വിതറാൻ കഴിയുന്ന കുറെ കുറുപ്പുകളുടെ സമഹാരം അതാണ് കൂട്ട് എന്ന പുസ്‌തകം ഓരോ വാക്കുകൾക്കും നമ്മുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് സ്പർശിക്കാനുള്ള എന്തോ ഒരു മാന്ത്രികക്കൂട് അതിലുണ്ട്,എല്ലാത്തിനുമുപരി ഈ ഒരു ചെറിയ ജീവിതത്തിൽ കൂട്ട് എത്രമാത്രം ഒരു മനുഷ്യന്  പ്രധാനം ആണെന്ന് വരച്ചുകാട്ടുന്ന ഒരു പുസ്തകം കൂടിയാണ് കൂട്ട്  ഇതിൽ സൗഹൃദത്തെപറ്റി പറയുന്ന ഹൃദയസ്പർശിയായ കുറേ വാചകങ്ങൾ ഉണ്ട് അതിൽ ഒന്ന് ഞാനിവിടെ കുറിക്കട്ടെ "സുഹൃത്തേ ദൈവം നിനക്ക് നൂറു വർഷം ആയുസ്സ് നൽകുന്നുവെങ്കിൽ ഞാൻ അവിടേക്ക് പ്രാർത്ഥിക്കുന്നു എനിക്ക് അതിനേക്കാൾ കുറച്ച് ഒരു ദിനം മതി കാരണം നീ ഇല്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട ഈ ഭൂമി ഇത്രമേൽ മനോഹരമാക്കിയിരിക്കുന്നു നീ അതിനു മേൽ വസിക്കുന്നു എന്നു കൊണ്ട് മാത്രമാണ്"  ടോം. ജെ. മങ്ങാട് പറഞ്ഞിരിക്കുന്നതുപോലെ കൂട്ട് എന്നുള്ളത് പൂർണമായും പുതിയ എഴുത്തുകളുടെ സമാഹാരം അല്ല മറിച്ച് വായിച്ചതോ കേട്ടതോ ആയ ചിലതൊക്കെ ഈ തെരഞ്...