Posts

Showing posts from September, 2019

ഇരിങ്ങാൾ കാവ് കാടിനുള്ളിലെ ദുർഗ്ഗ ക്ഷേത്രം

Image
ഇരിങ്ങോൾ കാവ്  പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന കാടിനുള്ളിലെ ദുർഗ്ഗ ക്ഷേത്രം, കേരളത്തിലെ 108 ദുർഗ്ഗക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിങ്ങാൾ കാവ്. കഴിഞ്ഞ ദിവസം അങ്ങോട്ടെയ്ക്ക് ഒരു യാത്ര പോവാൻ അവസരം കിട്ടി .അത് തന്ന അനുഭവം മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഇരുവശത്തും മരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നു,  അതിൻറ്റെ നടുവിലുടെയുള്ള ചെറു വഴിയിലൂടെയാണ് യാത്ര , പക്ഷികളുടെ ശബ്‌ദം കേൾക്കുന്ന് ഉണ്ടെങ്കിലും എത്ര നോക്കിയിട്ടും പക്ഷികളെ കാണാൻ കഴിഞ്ഞില്ല,  ഇലകൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്ന മരങ്ങളിൽ പക്ഷികളെ കണ്ടെത്താൻ കഴിയുന്ന് ഉണ്ടായിരുന്നില്ല. ഇവിടുത്തെ മറ്റൊരു പ്രത്യകത ഇഴ ജന്തുക്കളോ, വന്യജീവികളോ ഇല്ലെന്ന് ഉള്ളതാണ് അത് കൊണ്ട് തന്നെ ഒരു ഭയവും കൂടാതെ എത്ര ദൂരം വേണമെങ്കിലും നമ്മുക്ക് നടക്കാൻ കഴിയും അൻപത് ഏക്കറോളം സ്ഥലത്താണ് കാവ് സ്ഥിതി ചെയ്യുന്നത് , വൈകി ചെന്നത് കൊണ്ട് ഒത്തിരി ഒന്നും നടന്ന് കാണാൻ കഴിഞ്ഞില്ല,അല്ലെങ്കിലും ഒരു ദിവസം മുഴുവൻ എടുത്താലും കണ്ട് തീർക്കാൻ പ്രയാസം ആയിരിക്കും,   ഇവിടത്തെ മരങ്ങൾ മുറിക്കാറില്ല , തനിയെ വിഴുന്ന മരങ്ങൾ ഇവിടെ കിടന്ന് അഴുകി മണ്ണിനോട് ചേരുവാണ് ചെയ്യുന്നത് സി...

ഓർമ്മയിലെ ഓണക്കാലം

Image
അങ്ങനെ  ഒരു ഓണകാലംകൂടി കഴിഞ്ഞു എത്ര ഓണം ഉണ്ടാലും കുട്ടിക്കാലത്തെ ഓണമാണ് ഇന്നും മനസ്സിൽ ഒരു മായാത്ത ചിത്രമായി നിൽക്കുന്നത്, ഓണ പരീക്ഷ കഴിഞ്ഞാൽ അമ്മ വീട്ടിൽ പോകാൻ ഉള്ള തിരക്കാണ്, അവിടെ ചെന്നാൽ പിന്നെ ഒരു ഉൽസവമാണ്, കളിയും,ചിരിയും, നേരം സന്ധ്യയാവുന്നത് പോലും അറിയാർ ഇല്ല.  തിരുവോണം ദിവസം അത്തപൂ ഇടാൻ ഉള്ള മൽസരമാണ്, എല്ലാവരുടെയും സംഭാവന കാണും പൂകളത്തിൽ, അന്ന് ഓണത്തപ്പനെ ഒക്കെ ഉണ്ടാക്കി എടുക്കുംവാരുന്നു പക്ഷേ ഇന്ന് ഓണക്കാലത്ത് ഒരു പൂക്കളം ഇടാൻ പൂ മാർക്കറ്റിൽ നിന്ന് മേടിക്കണം, എന്നാൽ അന്നത്തെ ഓണക്കത്ത് ഒരു വലിയ പൂക്കളം തീർക്കാനുള്ള പൂക്കൾ നമ്മുടെ പാറമ്പിലും വിട്ട് മുറ്റത്തും കാണും, പൂ പറിക്കാൻ പോവുന്നത് തന്നെ മനസ്സിന് കുളിര് നല്‌കുന്ന ഓർമ്മയാണ്, ഊണിന് മുൻപ് പറമ്പിയുടെ ഒഴുകുന്ന ചെറു തൊട്ടിൽ കുട്ടികൾ എല്ലാവരും മുങ്ങി കുളിച്ച് വരും, പിന്നേ ചന്ദനകുറി ഒക്കെ തൊട്ട് തൂശൻ ഇലയുടെ മുന്നിൽ ഇരിക്കും... ഊണ് കഴിഞ്ഞാൽ പിന്നേ ചെറിയ ചെറിയ കളികളാണ്... അന്ന് ഓർത്തില്ല ദൈവം സമ്മാനിച്ചത് ഓർക്കാൻ മധുരം ഉള്ള ഒരായിരം ഓർമ്മകളാണ് എന്ന്. ഇന്ന് പൂക്കളും ഇല്ല പുഴകളും ഇല്ല, പരസ്പരം തമ്മിൽ കാണാറ് പോലും വിരളം...