കൂട്ട്

ബോബി കട്ടികാട് അച്ചൻ എഴുതിയ കൂട്ട് എന്ന പുസ്തകം  വായിച്ചു കഴിഞ്ഞു.

നമ്മുടെ  ഹൃദയത്തിലേക്ക് ഒരു പിടി നല്ല ചിന്തകൾ വിതറാൻ കഴിയുന്ന കുറെ കുറുപ്പുകളുടെ സമഹാരം അതാണ് കൂട്ട് എന്ന പുസ്‌തകം

ഓരോ വാക്കുകൾക്കും നമ്മുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് സ്പർശിക്കാനുള്ള എന്തോ ഒരു മാന്ത്രികക്കൂട് അതിലുണ്ട്,എല്ലാത്തിനുമുപരി ഈ ഒരു ചെറിയ ജീവിതത്തിൽ കൂട്ട് എത്രമാത്രം ഒരു മനുഷ്യന്  പ്രധാനം ആണെന്ന് വരച്ചുകാട്ടുന്ന ഒരു പുസ്തകം കൂടിയാണ് കൂട്ട് 

ഇതിൽ സൗഹൃദത്തെപറ്റി പറയുന്ന ഹൃദയസ്പർശിയായ കുറേ വാചകങ്ങൾ ഉണ്ട് അതിൽ ഒന്ന് ഞാനിവിടെ കുറിക്കട്ടെ

"സുഹൃത്തേ ദൈവം നിനക്ക് നൂറു വർഷം ആയുസ്സ് നൽകുന്നുവെങ്കിൽ ഞാൻ അവിടേക്ക് പ്രാർത്ഥിക്കുന്നു എനിക്ക് അതിനേക്കാൾ കുറച്ച് ഒരു ദിനം മതി കാരണം നീ ഇല്ലാത്ത ഭൂമിയിൽ എനിക്കൊരു നിമിഷാർദ്ധം പോലും ജീവിക്കേണ്ട ഈ ഭൂമി ഇത്രമേൽ മനോഹരമാക്കിയിരിക്കുന്നു നീ അതിനു മേൽ വസിക്കുന്നു എന്നു കൊണ്ട് മാത്രമാണ്" 

ടോം. ജെ. മങ്ങാട് പറഞ്ഞിരിക്കുന്നതുപോലെ

കൂട്ട് എന്നുള്ളത് പൂർണമായും പുതിയ എഴുത്തുകളുടെ സമാഹാരം അല്ല മറിച്ച് വായിച്ചതോ കേട്ടതോ ആയ ചിലതൊക്കെ ഈ തെരഞ്ഞെടുപ്പിൽ നിങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും തീർത്തും പുതിയൊരു സിംഫണി പോലെ കൂട്ട് നെഞ്ചിൽ തൊടുക തന്നെ ചെയ്യും നിശ്ചയം

അതെ തീർച്ചയായും കൂട്ടു എന്നുള്ളത് പുതിയ  എഴുത്തുകളുടെ സമാഹാരം അല്ല മറിച്ച് കുറെ പേരുടെ ജീവിതത്തിലൂടെ സഞ്ചരിക്കാനും
അവർ പറഞ്ഞു വച്ച കാര്യങ്ങൾ ഒരു പടിയും കൂടി ഇറങ്ങിചെന്ന്അഴത്തിൽ അറിയാനും  നമ്മളെ സഹായിക്കുന്നു.

കൂട്ട് എന്ന പുസ്തകം ഒരിക്കലെങ്കിലും നമ്മൾ വായിച്ചിരിക്കേണ്ടത് തന്നെയാണ്.

നല്ല കൂട്ടുകളുടെ ഒരു വലയം സൃഷ്ടിച്ച് ഭൂമി നമ്മുക്ക് സ്വർഗ്ഗ തുല്യമാക്കാം..

Comments

Popular posts from this blog

മരം ഒരു വരം

നാലുകെട്ട്

Magic of Nature