ഇരിങ്ങാൾ കാവ് കാടിനുള്ളിലെ ദുർഗ്ഗ ക്ഷേത്രം

ഇരിങ്ങോൾ കാവ്  പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന കാടിനുള്ളിലെ ദുർഗ്ഗ ക്ഷേത്രം, കേരളത്തിലെ 108 ദുർഗ്ഗക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിങ്ങാൾ കാവ്.
കഴിഞ്ഞ ദിവസം അങ്ങോട്ടെയ്ക്ക് ഒരു യാത്ര പോവാൻ അവസരം കിട്ടി .അത് തന്ന അനുഭവം മറക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഇരുവശത്തും മരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നു,  അതിൻറ്റെ നടുവിലുടെയുള്ള
ചെറു വഴിയിലൂടെയാണ് യാത്ര , പക്ഷികളുടെ ശബ്‌ദം കേൾക്കുന്ന് ഉണ്ടെങ്കിലും എത്ര നോക്കിയിട്ടും പക്ഷികളെ കാണാൻ കഴിഞ്ഞില്ല,  ഇലകൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്ന മരങ്ങളിൽ പക്ഷികളെ കണ്ടെത്താൻ കഴിയുന്ന് ഉണ്ടായിരുന്നില്ല. ഇവിടുത്തെ മറ്റൊരു പ്രത്യകത ഇഴ ജന്തുക്കളോ, വന്യജീവികളോ ഇല്ലെന്ന് ഉള്ളതാണ്
അത് കൊണ്ട് തന്നെ ഒരു ഭയവും കൂടാതെ എത്ര ദൂരം വേണമെങ്കിലും നമ്മുക്ക് നടക്കാൻ കഴിയും അൻപത് ഏക്കറോളം സ്ഥലത്താണ് കാവ് സ്ഥിതി ചെയ്യുന്നത് , വൈകി ചെന്നത് കൊണ്ട് ഒത്തിരി ഒന്നും നടന്ന് കാണാൻ കഴിഞ്ഞില്ല,അല്ലെങ്കിലും ഒരു ദിവസം മുഴുവൻ എടുത്താലും കണ്ട് തീർക്കാൻ പ്രയാസം ആയിരിക്കും,


  ഇവിടത്തെ മരങ്ങൾ മുറിക്കാറില്ല , തനിയെ വിഴുന്ന മരങ്ങൾ ഇവിടെ കിടന്ന് അഴുകി മണ്ണിനോട് ചേരുവാണ് ചെയ്യുന്നത്

സിറ്റി ലൈഫ് മടുത്ത് ഇരിക്കുന്നവർക്കും പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്നവർക്കും ഒരു നവ അനുഭവം തരുന്ന സ്ഥലം തന്നെയാണ് ഇരിങ്ങോൾ കാവ്

ഇരിലങ്ങാൾ കാവ് എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ കാവിനെപ്പറ്റി കൂടുതൽ അറിയാം
.

Comments

Popular posts from this blog

മരം ഒരു വരം

നാലുകെട്ട്

Magic of Nature