ഓർമ്മയിലെ ഓണക്കാലം

അങ്ങനെ  ഒരു ഓണകാലംകൂടി കഴിഞ്ഞു എത്ര ഓണം ഉണ്ടാലും കുട്ടിക്കാലത്തെ ഓണമാണ് ഇന്നും
മനസ്സിൽ ഒരു മായാത്ത ചിത്രമായി നിൽക്കുന്നത്, ഓണ പരീക്ഷ കഴിഞ്ഞാൽ അമ്മ വീട്ടിൽ പോകാൻ
ഉള്ള തിരക്കാണ്, അവിടെ ചെന്നാൽ പിന്നെ ഒരു ഉൽസവമാണ്, കളിയും,ചിരിയും, നേരം സന്ധ്യയാവുന്നത് പോലും അറിയാർ ഇല്ല.
 തിരുവോണം ദിവസം അത്തപൂ ഇടാൻ ഉള്ള മൽസരമാണ്, എല്ലാവരുടെയും സംഭാവന കാണും പൂകളത്തിൽ, അന്ന് ഓണത്തപ്പനെ ഒക്കെ ഉണ്ടാക്കി എടുക്കുംവാരുന്നു പക്ഷേ ഇന്ന് ഓണക്കാലത്ത് ഒരു പൂക്കളം ഇടാൻ പൂ മാർക്കറ്റിൽ നിന്ന് മേടിക്കണം,
എന്നാൽ അന്നത്തെ ഓണക്കത്ത് ഒരു വലിയ പൂക്കളം തീർക്കാനുള്ള പൂക്കൾ നമ്മുടെ പാറമ്പിലും വിട്ട് മുറ്റത്തും
കാണും, പൂ പറിക്കാൻ പോവുന്നത് തന്നെ മനസ്സിന് കുളിര് നല്‌കുന്ന ഓർമ്മയാണ്, ഊണിന് മുൻപ് പറമ്പിയുടെ
ഒഴുകുന്ന ചെറു തൊട്ടിൽ കുട്ടികൾ എല്ലാവരും മുങ്ങി കുളിച്ച് വരും, പിന്നേ ചന്ദനകുറി ഒക്കെ തൊട്ട് തൂശൻ ഇലയുടെ മുന്നിൽ ഇരിക്കും... ഊണ് കഴിഞ്ഞാൽ പിന്നേ ചെറിയ ചെറിയ കളികളാണ്... അന്ന് ഓർത്തില്ല ദൈവം സമ്മാനിച്ചത് ഓർക്കാൻ മധുരം ഉള്ള ഒരായിരം ഓർമ്മകളാണ് എന്ന്.
ഇന്ന് പൂക്കളും ഇല്ല പുഴകളും ഇല്ല, പരസ്പരം തമ്മിൽ കാണാറ് പോലും വിരളം,
എന്തിന് ഏറെ പറയുന്നു ഒരു പാട് ഓർമ്മകൾ സമ്മാനിച്ച ആ വീട് പോലും ഇന്ന് ഇല്ല.
കടയിൽ നിന്ന് മേടിച്ച വാഴയിലയാണ് , അവര് കുറെ ഇലകൾ വെട്ടി മുറിച്ച് തന്നു....

Comments

Popular posts from this blog

മരം ഒരു വരം

നാലുകെട്ട്

Magic of Nature