ഓർമ്മയിലെ മഴക്കാലം

ആടിതിമി‍ർത്ത മഴയുടെ  താളം
ഇന്നും എൻ മനസ്സില്‍
മയാത്ത താളമായി
ഓർമയായി

             മഴയൊന്ന് തോർന്നാൽ
             മാവിൻ ചുവട്ടിലേക്ക്
             ഓടിപായുന്ന
             ഞങ്ങൾ തൻ ബാല്യം

കാറ്റിൻ തഴുകലാൽ
മണ്ണിൽ പതിക്കുന്ന
മാങ്ങകൾ ഒരൊന്നായി
വാരികൂട്ടിയഎൻ ബാല്യം
     
                ഇന്നും അ ബാല്യകാല
                ചിത്രത്തിൻ ഓർമ
                ചെറു ചിരി വിടർത്തും
                എൻ ചുണ്ടുകളിൽ

ഇനിയും വരുമോ അ
ബാല്യകാലം
ഇനിയും വരുമോ അ
മാംപൂകാലം
             
              കൊതിക്കുന്നു ഞാന്‍ അ
              ബാല്യകാലത്തിനായി
              ഇനിയും  ഒരു
              മഴക്കാലത്തിനായി
              ഇനിയും അ
              മാംപൂകാലത്തിനായി

       

   


           
       

Comments

Popular posts from this blog

മരം ഒരു വരം

നാലുകെട്ട്

Magic of Nature